Monday, May 4, 2020

KSTA - SSLC, ഹയർസെക്കണ്ടറി ടെസ്റ്റ് സീരീസ്



കോവിഡ് കാലത്ത് പരീക്ഷക്ക് തയ്യാറെടുക്കുന്ന SSLC, ഹയർസെക്കണ്ടറി കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ടി.എ. മലപ്പുറം ജില്ലാകമ്മറ്റി ഓൺലൈൻ പരീക്ഷാസീരീസ്  സംഘടിപ്പിച്ചു.

SSLC കുട്ടികൾക്കായി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലെ അധ്യായങ്ങളെ 5 ഭാഗങ്ങളായി തിരിച്ച് ഓരോ വിഷയത്തിനും 5വീതം ടെസ്റ്റുകളാണ് ഉണ്ടായിരുന്നത്. ഏപ്രില്‍ 18നു തുടങ്ങി മെയ് 2 ന് അവസാനിച്ചു. ഓരോ ദിവസവും 15000 ത്തിലധികം SSLC വിദ്യാർത്ഥികൾ പരീക്ഷ എഴുതി. എല്ലാ ദിവസങ്ങളിലുമായി ആകെ പങ്കാളിത്തം 217935. (ഫിസിക്സ്: 72295, കെമിസ്ട്രി: 76363, മാത്തമാറ്റിക്സ് : 69277)









ഹയർസെക്കണ്ടറി/ വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഫിസിക്സ്, കെമിസ്ട്രി, അക്കൗണ്ടൻസി, സോഷ്യോളജി, എക്കണോമിക്സ്, ജ്യോഗ്രഫി, മാത്തമാറ്റിക്സ്, പൊളിറ്റിക്സ്, ജേണലിസം, ബിസിനസ് സ്റ്റഡീസ്, ഹിസ്റ്ററി, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ബയോളജി എന്നീ വിഷയങ്ങൾക്കാണ് രണ്ട് പരീക്ഷകൾ വീതം സംഘടിപ്പിച്ചത്. ഏപ്രില്‍ 21 സുതൽ ഏപ്രില്‍ 29 വരെയായിരുന്നു ടെസ്റ്റ് സീരീസ്. 24039 ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ വിവിധ ദിവസങ്ങളിലായി പരീക്ഷകളിൽ പങ്കെടുത്തു.

ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ തുടർപ്രവർത്തനങ്ങൾ ആലോചിച്ചുവരുന്നു.

No comments:

Post a Comment